കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്‌റിഫ് മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്കം, ഇന്‍കെല്‍ എം.ഡി. ഡോ: ഇളങ്കോവന്‍ എന്നിവരും സംബന്ധിച്ചു.

ഉദ്ഘാടനത്തിനു ശേഷം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രദര്‍ശന സ്റ്റാളുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നാട്ടിന്‍പുറത്തെ കാഴ്ചകളും ഭക്ഷ്യ വിഭവങ്ങളുമാണ് ഫെസ്റ്റിവലില്‍ മനോഹരമായി ഒരുക്കി. കേരളത്തിന്റെ പലഹാര പെരുമയെ പരിചയ പെടുത്തുന്ന വേദി കൂടിയായി മാറി ഫെസ്റ്റിവല്‍. കേരളത്തില്‍ നിന്നുള്ള അരി, ഭക്ഷ്യ എണ്ണകള്‍, കറി പൗഡറുകള്‍, ചക്ക ഉല്പന്നങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലുവിലുള്ളത്

വളരെ കൗതുകപൂര്‍വ്വമാണ് മുഖ്യമന്ത്രി പ്രദര്‍ശനം നോക്കികണ്ടത്. നാട്ടില്‍ പുറങ്ങളിലെ ചായക്കടകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും ഒക്കെ ഭക്ഷണം കഴിക്കുന്ന അനുഭവമാണ് ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത്. രുചിഭേദങ്ങളുടെ സംഗമവേദിയായി ഫെസ്റ്റ്.ചൂടുചായയും നാടന്‍ പലഹാരങ്ങള്‍ ലഭിക്കുന്ന ചെറിയ തട്ടുകടയും ഓലമേഞ്ഞ പലചരക്കുകടയുമെല്ലാം ഒരുക്കി. നാടന്‍ വേഷത്തില്‍ വിഭവങ്ങള്‍ ഒരുക്കുന്നവരെയും ഇവിടെ കാണാനായി. നാട്ടിന്‍ പുറത്തെ വെല്ലുന്ന പച്ചക്കറി കടയാണ് മറ്റൊരു ആകര്‍ഷണം.

താലപ്പൊലി, മോഹിനിയാട്ടം, ചെണ്ട മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് മാളില്‍ മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചത്. ആനയുടെ വലിയ ഒരു മാതൃക ഏറെ കൗതുകത്തോടെയാണ് മുഖ്യമന്ത്രി വീക്ഷിച്ചത്. വന്‍ജനാവലിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ അബുദാബി മുഷ്‌റിഫ് മാളില്‍ തടിച്ചു കൂടിയത്. എല്ലാവരെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്താണ് മടങ്ങിയത്.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ലുലു അബുദാബി ഡയറക്ടര്‍ അബൂബക്കര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News