കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ മറച്ചുവയ്ക്കുന്നു; ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണിതെന്ന് വി ശിവദാസന്‍ എം പി

ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് ഡോ. വി ശിവദാസന്‍ എം പി. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ മറച്ചുവയ്ക്കുന്നുവെന്നും കോര്‍പ്പറേറ്റ് അനുകൂല്യങ്ങള്‍ നിഗൂഢമായി നല്‍കുന്നുവെന്നും എം പി പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിഗൂഢമായി സൂക്ഷിക്കുന്ന നിലയിലാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വി മുരളീധരനും എംപി മറുപടി നല്‍കി. വി മുരളീധരന് ഈ സര്‍ക്കാറിന്റെ അകത്തും പുറത്തും നടക്കുന്നത് ഒന്നും അറിയില്ലെന്നും ഉപരിപ്ലവമായി ഓരോന്ന് പറയുന്നതാണെന്നും എംപി പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാം എന്ന് ധനമന്ത്രി അറിയിച്ചിരുന്നു. പദ്ധതിക്ക് അനുമതി ഇല്ല എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല. വന്ദേഭരത് ട്രെയിന്‍ വിഷയത്തിലും അദ്ദേഹം പ്രതിപക്ഷത്തിന് മറുപടി നല്‍കി.

കേരളത്തിന്റെ ഭൂഘടന അനുസരിച്ചു 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നും അറിവില്ലായ്മ കൊണ്ടാണ് അവര്‍ ഓരോന്ന് പറയുന്നതെന്നും ശിവദാസന്‍ എംപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News