ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള പാറ്റേണ്‍ ദിലീപിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറി

ദിലീപ് ഉള്‍പ്പെട്ട വധശ്രമഗൂഡാലോചന കേസ്സില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച കോടതി പ്രതിഭാഗത്തിന് നോട്ടീസ് അയച്ചു.

കോടതി നിര്‍ദ്ദേശിച്ച പ്രകാരം ദിലീപിന്റെ അഭിഭാഷകര്‍ കോടതിയിലെത്തി , ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിള്ള പാറ്റേണ്‍ കൈമാറി. ഇതിനിടെ പ്രതികളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാന്‍ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News