ഹേമാ കമ്മറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകാനാവില്ല; ഹൈക്കോടതി

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമാ കമ്മറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകാനാവില്ലന്ന് ഹൈക്കോടതി.

റിപ്പോർട്ട് നടപ്പിലാക്കുന്നത് സർക്കാരിൻ്റെ വിവേചനാധികാരമാണന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജോലി സ്ഥലത്ത് സ്ത്രികൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കന്നതിന് 14 ജില്ലകളിലും സമിതികളെ നിയോഗിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് 258 നോഡൽ ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്.

കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നാണ് ‘ദിശ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലെ പ്രധാന ആവശ്യം. സിനിമ മേഖലയിലെ തൊഴിലാളികളുടെ സേവന വേതന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ നിയമപരമല്ലെന്ന ഹർജിക്കാരുടെ ആരോപണത്തിൽ വിശദികരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News