ബജറ്റിലൂടെ കോര്‍പറേറ്റുകളെ സഹായിക്കുയും സന്തോഷിപ്പിക്കുകയുമായാണ് കേന്ദ്രം: എളമരം കരീം എം പി

കോര്‍പറേറ്റുകളെ സഹായിക്കുയും സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജഡറ്റിലൂടെയെന്ന് എളമരം കരീം എം പി. സ്വകാര്യവത്ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റ്.

ജനങ്ങളെ ബാധിക്കുന്ന പ്രശങ്ങള്‍ പരിഹരിക്കാന്‍ യാതൊരു ശ്രമവും ബജറ്റില്‍ ഉണ്ടായില്ല. എംഎസ്പി പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടയില്ല. മറിച്ചു രാസവളത്തിന്റെ ഉള്‍പ്പെടെ സബ്സിഡി കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ഈ ബജറ്റില്‍ തൊഴില്‍ സൃഷ്ടിക്കാനുളള നടപടി ഒന്നുമില്ല.

എല്‍ഐസി, ഉരുക്കുകമ്പനി എന്നിവ സ്വകാര്യ വല്‍ക്കരിക്കുന്നു. കേരളത്തെ സംബന്ധിച്ചു വലിയ അവഗണനയാണ് നേരിട്ടത്. കേരളത്തിന്റെ മാതൃകയാണ് കേന്ദ്രം പിന്തുടരുന്നത്. കേരളം ഇന്ന് എന്ത് ചെയ്യുന്നുവോ അതാണ് നാളെ ഇന്ത്യ ചിന്തിക്കുന്നതെന്നും എംപി പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിച്ചില്ല. പെഗാസസ്, കോവിഡ് പ്രതിരോധനത്തിലെ പരാജയം എന്നിവയിലെ ഭേദഗതി തള്ളി. അംഗങ്ങളുടെ അവകാശത്തെ ബാധിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശത്തെ ചവിട്ടിമെതിക്കുന്നുശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്നും എളമരം കരീം എംപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News