സമസ്തയുടെ തീരുമാനം ലീഗിന്റെ രാഷ്ട്രീയക്കളിക്ക് തങ്ങളെ കിട്ടില്ല എന്ന താക്കീത്: ഐ.എന്‍.എല്‍

മുസ്‌ലിം ലീഗ് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ മുസ്‌ലിം ഏകോപന സമിതി എന്ന സ്ഥിരം സംവിധാനം ആവശ്യമില്ലെന്ന സമസ്തയുടെ നിലപാട് ലീഗിന്റെ രാഷ്ട്രീയക്കളി തിരിച്ചറിഞ്ഞുകൊണ്ടുള്ള ധീരമായ തീരുമാനമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. വഖഫ് നിയമന വിഷയം സാമുദായികവത്ക്കാനും അതുവഴി മുസ്‌ലിംകളെ ഇടതുസര്‍ക്കാരിനെതിരെ തിരിക്കാനുമുള്ള ലീഗിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളിയിരുന്നു. മേലിലും അത്തരമൊരു നിലപാടാണ് സമസ്തക്ക് അഭികാമ്യമെന്ന നിഗമനത്തില്‍ എത്തിയതിന്റെ സൂചനയാണ് ഇപ്പോഴത്തെ തീരുമാനം.

പണ്ഡിതസഭയുടെ അസ്തിത്വവും അന്തസ്സാര്‍ന്ന നിലനില്‍പും ഉറപ്പുവരുത്തുന്നതാണ് ഈ നീക്കം. ആവശ്യമായി വരുമ്പോള്‍ പാണക്കാട് തങ്ങള്‍ വിളിച്ചുചേര്‍ക്കുന്ന ഏകോപന സമിതിയില്‍ പങ്കെടുക്കാമെന്ന നിലപാട്, മുസ്‌ലിം ലീഗും സമസ്തയും രണ്ടാണെന്ന പൂര്‍വീകരുടെ കാഴ്ചപ്പാട് തിരിച്ചുപിടിക്കുന്നതാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി കാലാകാലമായി ഉപയോഗിച്ചുപോരുന്ന ലീഗിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനാണ് ഇതോടെ കടിഞ്ഞാണ്‍ വീണിരികകുന്നതെന്നും സമുദായത്തിന്റെ പേരിലുള്ള പിത്തലാട്ടങ്ങള്‍ മേലില്‍ നടക്കില്ലെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here