കേരളത്തില്‍ വന്ദേ ഭാരത് ട്രെയിനുകളേക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പഠനം

കേരളത്തിലെ സാഹചര്യത്തില്‍ വന്ദേ ഭാരത് ട്രെയിനുകളെക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പദ്ധതികളുടെ താരതമ്യ പഠനം വ്യക്തമാക്കുന്നു. കെ റെയില്‍ 200 കിലോമീറ്ററില്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തിലെ ട്രാക്കുകളില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗത 80 നും 100 നും ഇടയില്‍ മാത്രമാകും.

വേഗത വര്‍ദ്ദിപ്പിക്കാന്‍ ട്രക്കുകള്‍ പുനഃക്രമീകരിച്ചാല്‍ ചെലവാക്കുക 25 ,000 കൂടിയാകും വേണ്ടിവരുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് കേന്ദ്രബജറ്റിലെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരം വന്ദേഭാരത് ട്രെയിനെന്ന ചര്‍ച്ച രൂപപ്പെടുന്നത്.

എന്നാല്‍ കേരളത്തിന്റെ സാഹചര്യത്തില്‍ സില്‍വര്‍ലൈന്‍ തന്നെയാണ് ഉചിതമെന്നതാണ് ഇവ രണ്ടും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കേരളത്തിലെ റെയില്‍വേ ട്രാക്കുകളില്‍ കൂടി പരമാവധി വേഗതയില്‍ ട്രെയിന്‍ ഓടിക്കാനുള്ള പരിമിധിയാണ് ഇതില്‍ പ്രദാനം.

നിലവില്‍ വിവിധ സെക്ഷനുകളിലായി വ്യത്യസ്ത വേഗതയിലാമ് ട്രെയിന്‍ പോകുന്നു. ഈ വേഗതയില്‍ പരമാവധി തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ 9 മണിക്കൂര്‍ സമയമെടുക്കും.

എന്നാല്‍ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ വെറും നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് എത്താം. നിലവിലെ ട്രാക്കുകള്‍ പുനര്‍ക്രമീകരിച്ചാല്‍ കുറഞ്ഞത് 25000 കോടിരൂപയാണ് വേണ്ടിവരിക.

എന്നാലും ചരക്ക് നീക്കവും മറ്റ് ട്രെയിനുകളുടെ സമയക്രമവും നോക്കിയാല്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ മാത്രമാകും വന്ദേഭാരത് ട്രയിനുകള്‍ക്ക് യാത്ര നടത്താനാകുക. എന്നാല്‍ സില്‍വര്‍ ലൈനില്‍ 20 മിനുട്ട് ഇടവേളകളില്‍ സര്‍വീസ് ഉണ്ടാകും.

രാജ്യത്ത് 160 കിലോമീറ്ററാണ് വന്ദേഭാരതിന്റെ പ്രഖ്യാപിത വേഗത, ഓടുന്നത് 94 കിലോമീറ്റര്‍ വേഗതയിലും. കേരളത്തിന്റെ നിലവിലെ സെക്ഷന്‍ വേഗത 80നും 100നും ഇടയില്‍ മാത്രമാണ്. എന്നാല്‍ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ 200 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനുകള്‍ ഓടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here