പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം

പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം. പെഗസസും കൊവിഡിലെ സര്‍ക്കാരിന്റെ വീഴ്ചയും ഒഴിവാക്കി. പെഗസസ് പരാമര്‍ശിക്കുന്ന പ്രമേയങ്ങള്‍ക്ക് അനുമതിയില്ല. പെഗാസസും, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നിവയിൽ ജോണ്‍ ബ്രിട്ടാസ് എംപി നൽകിയ പ്രമേയവും തള്ളി. അതേസമയം അംഗങ്ങളുടെ അവകാശങ്ങളെ ചവിട്ടി മെതിക്കുകയാണെന്നും പ്രതിഷേധം ശക്തമാക്കുമെന്നും എളമരം കരിം എംപി പ്രതികരിച്ചു.

രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഏത് വിഷയവും ഉന്നയിക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാൽ കാരണം പോലും വ്യക്തമാക്കാതെയാണ് പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം ക്കണ്ടുവന്നത്. പെഗാസസും കൊവിഡിലെ സര്‍ക്കാരിന്റെ വീഴ്ചയും, നാഷണൽ മോനിറ്റൈസേഷൻ പൈപ്പ്‌ലൈനും ഒഴിവാക്കി..

എളമരം കരീം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരാണ് പെഗസസ് വിഷയവും കൊവിഡ് പ്രതിസന്ധി കാലത്ത് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രമേയങ്ങൾ നൽകിയത്.. പെഗാസസും, നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈനും ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിയും പ്രമേയം നൽകിയിരുന്നു.. അംഗങ്ങളുടെ അവകാശത്തിന് മുകളിലുള്ള കടന്ന് കയറ്റിയമെന്നും, അവകാശത്തെ ചവിട്ടിമെതിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപി വ്യക്തമാക്കി.

അതേ സമയം കാർഷിക വിഷയങ്ങളിൽ നൽകിയ ഭേദഗതി നിർദേശങ്ങൾക്ക് അംഗീകാരം നൽകി. പെഗസസ് വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ സഭയ്ക്കകത്തോ, പുറത്തോ പ്രതികരണം നടത്തുന്നതു ശരിയായ നടപടിയാകില്ലെന്നാണു സർക്കാരിന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News