നിലത്ത് തൊട്ടും തൊടാതെയും വാലറ്റം; ലാന്‍ഡിംഗില്‍ ഇളകിയാടി വിമാനം

ഹീത്രൂ വിമാനത്തില്‍ അതിശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ് നടത്താനാകാതെ ബ്രിട്ടിഷ് എയര്‍വെയ്സ് വിമാനം. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കിയത്. വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു.

വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു. പിന്‍ഭാഗം നിലത്തു തട്ടുന്നതിനു തൊട്ടുമുന്‍പു പൈലറ്റ് വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വന്‍ദുരന്തം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News