ലോകം കേരളത്തിലേക്ക്.. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമായി കേരളം; ബുക്കിംഗ് ഡോട്ട് കോം സര്‍വ്വേ

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമെന്ന ഖ്യാതി കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോള അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിങ് റീജിയന്‍ വിഭാഗത്തില്‍ കേരളം ഒന്നാമതെത്തിയത്.

സംസ്ഥാന സര്‍ക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം. വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ഡോട്ട് കോം പട്ടിക തയ്യാറാക്കിയത്.
ഹൗസ് ബോട്ടിനു ശേഷം ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഉല്‍പ്പന്നമായ കാരവന്‍ ടൂറിസം ഇതിനകം രാജ്യാന്തര ശ്രദ്ധ നേടി. കോവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ കാലത്ത് ഇന്‍ കാര്‍ ഡൈനിങ്ങ് എന്ന പദ്ധതി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തെ റെസ്റ്റോറന്റ് മേഖലക്ക് അത് വലിയ ആശ്വാസമായിരുന്നു. ബയോ ബബിള്‍ സംവിധാനം, ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്, ലിറ്റററി സര്‍ക്യൂട്ട്, ഉത്തരവാദിത്യ ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് എന്നിങ്ങനെ നൂതന പദ്ധതികള്‍ ടൂറിസം മേഖലയില്‍
ഇതിനകം അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, കേരളത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും ജീവിത രീതികളുമെല്ലാം ടൂറിസത്തിന്റെ ഭാഗമാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ ഇടപെടലുകള്‍ ഇനിയും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുവാനുള്ള ഊര്‍ജ്ജമായി ഈ പുരസ്‌കാരത്തെ കാണുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News