കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ല; അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും കെ റെയിലിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെ റെയിലില്‍ വൈകിപ്പിക്കാനാണ് കേരളത്തില്‍ നിന്നുള്ള ചിലരുടെ ശ്രമം. ഡിപിആറില്‍ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കണം എന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അവയക്ക് കൃത്യമായി മറുപടി നല്‍കും. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകും. പദ്ധതിക്ക് അനുമതി നിഷേധിച്ചിട്ടില്ല. പാര്‍ലമെന്റിലേത് സാധാരണ മറുപടി മാത്രമാണെന്നും ചില കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട് അതിന് മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ തന്ന കത്തില്‍ പറഞ്ഞിട്ടുണ്ട്. ആവശ്യമായ പഠനം നടന്നുകൊണ്ടിരിക്കയാണ്. പദ്ധതിക്ക് അനുമതി നല്‍കില്ല എന്ന മറുപടിയല്ല ഇന്ന് നല്‍കിയത്. ഡിപിആര്‍ ദുര്‍ബലമായിരുന്നില്ലെന്നും മന്ത്രി കെ ന്‍െ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ചില കാര്യങ്ങള്‍ കൂടി വേണമെന്നാണ് കേന്ദ്രം ആവശ്യപെട്ടത്. ജനങ്ങളോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് സര്‍ക്കാര്‍ ഭംഗിയായി നിറവേറ്റും. ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ രാഷ്ടീയ ലക്ഷ്യം ഉണ്ട്. ആ രീതിയില്‍ അവര്‍ ഇടപെടും. പദ്ധതിക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മറുപടിയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News