മീഡിയ വൺ വിഷയം; കേന്ദ്ര സർക്കാർ നടപടിക്ക് എതിരായ സ്റ്റേ ഹൈക്കോടതി നീട്ടി

മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് എതിരായ സ്റ്റേ ഹൈക്കോടതി നീട്ടി. ചാനലിന് ഇനി കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ സംപ്രേഷണം തുടരാമെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കി.

ഈ മാസം 7 ന് കേസ് വീണ്ടും പരിഗണിക്കും. ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി .

രഹസ്യന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി എന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ എ എസ് ജി അറിയിച്ചു . അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

കേന്ദ്ര സർക്കാർ വാദം നിയമവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതും , മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് ചാനലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചാൽ ഇതിന്റെ കാരണങ്ങൾ പരസ്യപ്പെടുതേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വാഭാവിക നീതിയുടെ ലംഘനം കണക്കാക്കാൻ കഴിയില്ലന്നും കേന്ദ്ര സർക്കാർ വാദിച്ചു. തുടർന്ന്, അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News