
രാജ്യത്ത് വിനോദസഞ്ചാരികളെ ഏറ്റവും മികച്ച നിലയിൽ സ്വാഗതം ചെയ്യുന്ന പ്രദേശമായി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് “മോസ്റ്റ് വെൽക്കിങ് റീജ്യൻ’ വിഭാഗത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമതെത്തിയത്.
പത്താമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡാണ് കേരളത്തിന് ലഭിച്ചത്. വിനോദ സഞ്ചാരികളുടെ 232 ദശലക്ഷത്തിലധികം അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയ്യാറാക്കിയത്. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കൊവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം എന്നീ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവ ഇന്ത്യയിൽ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ച് പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here