സില്‍വല്‍ ലൈന്‍: ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സിൽവർ ലൈൻ പദ്ധതിയുടെ സർവ്വെ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ   അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ്  ആവശ്യം.

 സർക്കാരിൻ്റെ വാദങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡി പി ആർ തയ്യാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന നിർദേശം ഹർജിക്കാർ ഉന്നയിക്കാത്ത ആവശ്യത്തി ലാണെന്നും ആപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവെ നടപടികൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ഭൂഉടമകൾ സമർപ്പിച്ച ഹർജിയിൽ കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഹർജിക്കാരുടെ ഭൂമിയിൽ സർവ്വെ നടത്തുന്നത് തടഞ്ഞു കൊണ്ടായിരുന്നു ഉത്തരവ്. സർക്കാരിൻ്റെ വാദങ്ങൾ സിംഗിൾ ബഞ്ച്  പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ഡി പി ആർ തയ്യാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കാനും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.

സിംഗിൾ ബഞ്ചിൻ്റെ ഈ നടപടിയേയും അപ്പീലിൽ ചോദ്യം ചെയ്യുന്നു. ഹർജിയിൽ ഉന്നയിക്കാത്ത ഒരാവശ്യത്തിൽ കോടതി ഇടപെട്ടത് നിയമപരമല്ല. ഹർജിയിലെ പരാമർശ വിഷയങ്ങൾക്ക് പുറത്തെ കാര്യങ്ങൾ ഉത്തരവിൻ്റെ ഭാഗമായത്  നീക്കണമെന്നാണ് അപ്പീലിലെ മറ്റൊരാവശ്യം . അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News