കെ റെയില്‍: സാങ്കേതിക -സാമ്പത്തിക സാധ്യത പഠനത്തിന് ശേഷമേ അംഗീകാരം നൽകൂ എന്ന് കേന്ദ്രം

സാങ്കേതിക -സാമ്പത്തിക സാധ്യത പഠനത്തിനു ശേഷമെ കെ റെയിലിന്  അംഗീകാരം നൽകൂ എന്നു കേന്ദ്രസർക്കാർ. പദ്ധതിയുടെ ഡിപി ആർ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ചില വിവരങ്ങൾ കൂടി ആവശ്യമാണെന്നും,  വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ റെയിനോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ.

എന്നാൽ പദ്ധതിക്ക് അനുമതി  ഇല്ല എന്ന് ഇപ്പോഴുംപറഞ്ഞിട്ടില്ലെന്ന് എളമരം കരിം എംപി വ്യക്തമാക്കി. അതിനിടെ പദ്ധതിക്കെതിരെ കോണ്ഗ്രസ് എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവരുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് വിശദമായ മറുപടി നൽകിയത്.

പദ്ധതിയുടെ ഡിപി ആർ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ചില വിവരങ്ങൾ കൂടി ആവശ്യമാണെന്നും,  വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ റെയിനോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.

കേരള സർക്കാർ സാമൂഹ്യ ആഘാത പഠനത്തിന് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടേയുള്ളു.  സാങ്കേതിക – സാമ്പത്തിക സാധ്യത പഠനത്തിനു ശേഷമേ അംഗീകാരം നൽകൂ എന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്..അതേ സമയം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ , സിൽവർ  ലൈൻ  പദ്ധതിക്ക് അനുമതി  നൽകാം  എന്ന് ധനമന്ത്രി അറിയിച്ചിരുന്നു.

എന്നാൽ പദ്ധതിയെകുറിച്ചു  ബജറ്റിൽ പറയാഞ്ഞത് അവഗണനയെന്നും എളമരം കരിം എംപി പറഞ്ഞു. പദ്ധതിക്ക് അനുമതി  ഇല്ല എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും എളമരം കരിം വ്യക്തമാക്കി. അതിനിടെ സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എംപിമാരും രംഗത്തുവന്നു. വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News