ബിജെപി- ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു

ബിജെപി- ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐ എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാര്‍ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ചടുല നീക്കങ്ങളോടെ ആണ് പൊലീസ് കുറ്റപത്രവും തയ്യാറാക്കിയത്.

സന്ദീപിനെ പ്രതികള്‍ ആക്രമിച്ച്, കൊലപ്പെടുത്തിയത് രാഷ്ട്രീയ കൊലപാതകത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ രാഷ്ട്രിയ ഗൂഡാലോചനയില്ലെന്നാണ് കുറ്റപ്പത്രത്തില്‍ പൊലീസ് പരാമര്‍ശം. പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്.

ഒന്നാം പ്രതി ബിജെപി പ്രവര്‍ത്തകനായ ജിഷ്ണുവിന്, സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. പക്ഷേ ജിഷ്ണു ഒഴികെയുള്ള മറ്റ് പ്രതികളായ പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസല്‍, വിഷ്ണു എന്നിവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം പൊലീസ് നല്‍കിയത്. നേരത്തെ, പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും രാഷ്ട്രീയ വിരോധമെന്ന പൊലീസ് സൂചിപ്പിച്ചിരുന്നു. ഡിസംബര്‍ 2 ന് രാത്രിയാണ് ചാത്തങ്കരിയിലെ സ്വന്തം വീടിന് സമീപത്ത് വച്ച് സന്ദീപിനെ അക്രമികള്‍ കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News