
കേരളത്തോടുളള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന കൊച്ചി മെട്രോയുടെ വികസന കുതിപ്പിനും തിരിച്ചടിയാകുന്നു. കൊച്ചി മെട്രോയുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് കേന്ദ്ര ബജറ്റ് കടന്നുപോയത്. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്‍റെ അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടുമില്ല.
2019 ഫെബ്രുവരിയിൽ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നല്‍കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അതിവേഗമാണ് ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയത്. കഴിഞ്ഞ ബജറ്റില്‍ രണ്ടാംഘട്ടത്തിന്‍റെ പ്രഖ്യാപനം നടത്തിയെങ്കിലും ധനമന്ത്രി ഇക്കുറി കൊച്ചി മെട്രോയുടെ പേര് പോലും പരാമര്‍ശിച്ചില്ല.
കൊച്ചി മെട്രോയുടെ വികസനത്തെ തടയിടുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. കലൂർ സ്റ്റേഡിയംമുതൽ കാക്കനാട് ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ പാതയ്ക്ക് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ത്വരിതഗതിയിലാണ്.
കഴിഞ്ഞ ബജറ്റിൽ 1957 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും യഥാർഥ കേന്ദ്ര വിഹിതം 338.75 കോടി രൂപ മാത്രമാണെന്ന് പിന്നീട് വ്യക്തമായി. പദ്ധതിയില്‍ 20 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. ബാക്കി വരുന്ന 80 ശതമാനം തുക കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പദ്ധതിക്കായി കേന്ദ്രാനുമതി അനന്തമായി വൈകുന്നതിനിടെയാണ് കൊച്ചി മെട്രോയെ പൂര്‍ണമായും അവഗണിച്ച് കേന്ദ്രബജറ്റും കടന്നുപോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here