കൊവിഡ്: അമേരിക്കയില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകം

ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും (75,316,209 കേസുകള്‍) അനുബന്ധ മരണങ്ങളും (890,528) യു എസിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കണക്കുകള്‍. വാക്‌സിനേഷന്‍ എടുക്കാത്തവരിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരിലും ഒമിക്രോണ്‍ നിസാരമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

ഒരു വര്‍ഷത്തിനിടയിലെ അമേരിക്കയിലെ കോവിഡ് മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. രാജ്യത്ത് മരണനിരക്ക് ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ അനുമാനം. ജനുവരി പകുതിയോടെ യുഎസില്‍ കേസുകള്‍ പ്രതിദിനം പത്തുലക്ഷത്തിനടുത്ത് ഉയര്‍ന്നതായും ഹോപ്കിന്‍സ് ഡാറ്റയില്‍ കാണാം.

യുഎസ് സെന്റര്‍സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ഡാറ്റ അനുസരിച്ച്, യുഎസിലെ പ്രതിവാര കോവിഡ് കേസുകളില്‍ 99.9 ശതമാനവും ഒമിക്രോണ്‍ വേരിയന്റ് മൂലം വ്യാപിച്ചതാണ്. ഈ വകഭേദം നിസാരമാണെന്ന് പറയപ്പെടുമ്പോള്‍ തന്നെ, ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

രാജ്യത്തെ കൊവിഡ് മരണസംഖ്യ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 39 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ കോവിഡ് മരണങ്ങളുടെ പ്രതിദിന ശരാശരി 2,400 ആയി ഉയര്‍ന്നതായും ഡാറ്റയില്‍ കാണാം. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുള്ള സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ഇതുവരെ കേസുകളുടെ എണ്ണം ഉയര്‍ന്നിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അത് സംഭവിക്കും. ഇപ്പോള്‍ ഏഴ് ദിവസത്തെ ശരാശരി അനുസരിച്ച് പ്രതിദിനം 450,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് വെന്റിലേറ്ററുകള്‍ ആവശ്യമുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News