സമസ്ത പിന്‍വാങ്ങിയതോടെ പ്രതിരോധത്തിലായി ലീഗ്

മുസ്ലീം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന്  സമസ്ത പിന്‍വാങ്ങിയതോടെ ലീഗ് പ്രതിരോധത്തിലായി. പിന്മാറ്റം തിരിച്ചടി അല്ലെന്ന് വരുത്തി തീർക്കാൻ പുതിയ വാദങ്ങളുമായി ലീഗ് നേതൃത്വം രംഗത്ത് വന്നു  പാണക്കാട് കുടുംബത്തെ മുൻ നിർത്തിയാണ് ലീഗ് പുതിയ അടവ് പ്രയോഗിക്കുന്നത്.

ലീഗ് സെക്രട്ടറി ഇനി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കേണ്ടെന്നും ഭാരവാഹി യോഗത്തില്‍ ധാരണ. സമസ്തയുടെ പിന്മാറ്റത്തോടെ മുസ്ലീം കോർഡിനേഷന്‍ കമ്മിറ്റി സ്ഥിരം സംവിധാനമല്ലെന്ന് ലീഗിന് സമ്മതിക്കേണ്ടി വന്നു. ഇത് തിരിച്ചടി അല്ലെന്ന് വരുത്തി തീർക്കാനുളള തത്രപ്പാടിലാണ് ലീഗ് നേതൃത്വം.

സമസ്ത തീരുമാനം തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് ലീഗ് ഭാരവാഹി യോഗം വിലയിരുത്തി. എന്നാല്‍ സമസ്തയുമായി നേരിട്ട് ഏറ്റുമുട്ടലിനില്ല. ലീഗ് സെക്രട്ടറി ഇനി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കേണ്ടെന്നും ലീഗ് യോഗത്തില്‍ ധാരണയായി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലാണ് കോര്‍കമ്മിറ്റി രൂപീകരിച്ചത്. പി.എം.എ സലാം കണ്‍വീനറായി രൂപീകരിച്ച ഈ കമ്മിറ്റിയാണ് വഖഫ് പ്രക്ഷോഭത്തിനും തീരുമാനമെടുത്തത്. രാഷ്ടീയ നേട്ടം ലക്ഷ്യമിട്ട് കോർഡിനേഷന്‍ കമ്മിറ്റിയുമായി മുന്നോട്ട് പോകാനായിരുന്നു ലീഗ് തീരുമാനം.

എന്നാൽ സ്ഥിരം സംവിധാനം വേണ്ടെന്ന സമസ്തയുടെ തീരുമാനം ലീഗിന് കനത്ത പ്രഹരമാണ് എൽപ്പിച്ചത്. വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന സമസ്തയുടെ നിലപാട്, കച്ചിതുരുമ്പായി ഏറ്റുപിടിച്ച് രക്ഷപ്പെടാനാവുമോ എന്ന് നോക്കുകയാണ് ലീഗ്.

ജമാഅത്തെ ഇസ്ലാമിയുടെ താൽപ്പര്യത്തിന് ലീഗ് വഴങ്ങുന്നു എന്ന വിമർശനത്തിനിടെയാണ് സമസ്തയുടെ കോർഡിനേഷൻ കമ്മിറ്റിയിൽ നിന്നുള്ള പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ദുർബലരായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സംഘടനകൾക്ക് അപ്രമാധിത്വം നൽകുന്ന ലീഗ് നിലപാടും പിന്മാറ്റത്തിന് കാരണമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News