വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായകം

വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഫോൺ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷൻറെ ആവശ്യം.

എന്നാൽ താൻ ചോദ്യം ചെയ്യലിന് വിധേയനായെന്നുംഅന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോണുകൾ ഇതിനകം കൈമാറിയെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിൻറെ വാദം.

അതേ സമയം ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ഫോൺ, ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിൽ ആലുവ മജിസ്ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും.ഹൈക്കോടതി നിർദേശ പ്രകാരം ആലുവ കോടതിയിൽ എത്തിച്ച ഫോണുകൾ മജിസ്ട്രേറ്റിൻറെ സാന്നിധ്യത്തിൽ തുറക്കണമെന്ന പ്രോസിക്യൂഷൻറെ ആവശ്യത്തെ പ്രതിഭാഗം എതിർത്തിരുന്നു.

എന്നാൽ ഫോൺ തുറക്കാനായി പ്രതികൾ നൽകിയ പാറ്റേണുകൾ ശരിയാണൊ എന്ന് കോടതിയിൽ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷൻറെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News