മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കൊവിഡ് അവലോകന യോഗം

സംസ്ഥാനത്തെ കൊവിഡ് ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ നാളെ അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക.

നിലവിലെ സംസ്ഥാനത്ത സ്ഥിതിഗതികൾ 11 മണിക്ക് ചേരുന്ന യോഗം വിലയിരുത്തും. കൂടുതൽ ജില്ലകളിൽ നിയന്ത്രണം വേണമോയെന്ന കാര്യം യോഗം പരിശോധിക്കും.

തിരുവനന്തപുരം ഉൾപ്പടെ സി കാറ്റഗറിയിലുള്ള പല ജില്ലകളിലും രോഗവ്യാപനം കുറഞ്ഞുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ .അങ്ങനെയെങ്കിൽ ഈ ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം പരിശോധിക്കും.

എറണാകുളം ഉൾപ്പടെ രോഗവ്യാപനം കൂടിയ ജില്ലകളില്‍ കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പൊതുസാഹചര്യം പരിശോധിച്ച ശേഷം യോഗത്തിൽ തീരുമാനമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News