പാര്‍ലമെന്‍റില്‍ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപ്രമേയ ചർച്ച

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച രാജ്യസഭയിലും ലോക്സഭയിലും ഇന്നും തുടരും.അതേ സമയം രാഷ്ട്രപതി നയപ്രഖ്യാപനത്തിൽ പരാമർശിക്കാതെ ഒഴിവാക്കിയ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നത്.

പെഗാസസ് വിഷയം അവതരിപ്പിക്കാനുള്ള ആവശ്യം തള്ളിയിരുന്നെങ്കിലും ലോക്സഭയിൽ പെഗാസസ് പരാമർശിച്ചു രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിരുന്നു.പെഗാസസ് സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന ആശയം തകർക്കാനുള്ള ഉപാധിയാണ്.

പ്രധാനമന്ത്രി തന്നെ നേരിട്ട് ഇസ്രയേലിൽ പോയി ഇത് നേതാക്കൾക്കെതിരെ ഉപയോഗിക്കുമ്പോൾ ആക്രമിക്കുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും ആസമിലെയും ബംഗാളിലെയും ജനങ്ങളെയാണെന്നും രാഹുൽ പറഞ്ഞു.

പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശന സമയത്തെന്ന റിപ്പോ‍ർട്ടാണ് രാഹുൽ ഗാന്ധി ആയുധമാക്കിയത്. ആദ്യമായിട്ടാണ് രാഹുൽഗാന്ധി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News