മുൻ എംഎൽഎ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്ലീം ലീഗ് നേതാവും മലപ്പുറം മുൻ എംഎൽഎയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായിയായിരുന്നു.

എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. 1991 മുതൽ 1996 വരെ മലപ്പുറത്ത് നിന്നുള്ള നിയമസഭാംഗം ആയിരുന്നു.

മുസ്‌ളീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

പള്ളിമുക്കിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം യൂനുസ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലിന് കൊല്ലൂർവിള ജുമാ മസ്ജിദിലാണ് ഖബറടക്കം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here