പാമ്പു കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ട്.ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസം കോട്ടയത്തെ കുറിച്ചിയിൽ വെച്ച് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിനു കടിയേൽക്കുന്നത്. കുറിച്ചി പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചലശേരിയിൽ മുൻ പഞ്ചായത്ത് ഡ്രൈവർ ബിജുവിൻ്റെ വീടിനു പുറത്താണ് സംഭവം. കന്നുകാലിക്കൂടിനുള്ളിൽ കൂട്ടിയിട്ടിരുന്ന കല്ലിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയിൽ വാവാ സുരേഷിൻ്റെ തുടയിലാണ് കടിയേറ്റത്.
പാമ്പിനെ ചാക്കിലാക്കിയ ശേഷം, തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് സുരേഷ് നാട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബോധരഹിതനായി. കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.