എ.യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം എ ബേബി

കൊല്ലത്തെ വ്യവസായ പ്രമുഖനും മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അനുശോചിച്ചു . അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി എം എ ബേബി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു എ.യൂനുസ് കുഞ്ഞിന്‍റെ അന്ത്യം.80 വയസായിരുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായിയായിരുന്നു.

എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. 1991 മുതൽ 1996 വരെ മലപ്പുറത്ത് നിന്നുള്ള നിയമസഭാംഗം ആയിരുന്നു.

മുസ്‌ളീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

പള്ളിമുക്കിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം യൂനുസ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലിന് കൊല്ലൂർവിള ജുമാ മസ്ജിദിലാണ് ഖബറടക്കം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News