പെട്രോൾ പമ്പിൽ നിന്ന് പട്ടാപ്പകൽ കവര്‍ന്നത് 2 ലക്ഷം രൂപ

കൊല്ലം തോപ്പിൽ കടവിലെ പെട്രോൾ പമ്പിൽ നിന്ന് പട്ടാപ്പകൽ 2 ലക്ഷം രൂപ കവരുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. പണം കവർന്ന പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന.

ചുവന്ന ടീഷർട്ട് ധരിച്ച യുവാവാണ് പമ്പിന്റെ ഓഫീസിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്.ക‍ഴിഞ്ഞ ദിവസം സ്കൂട്ടറിൽ വന്ന യുവാവ് പെട്രോൾ ചോദിച്ചു.

50 രൂപയ്ക്ക് ജീവനക്കാർ പെട്രോൾ വണ്ടിയിൽ ഒഴിച്ചു നൽകി പൈസ
ചോദിച്ചപ്പോൾ യുവാവ് കൈ മലത്തി കാണിച്ചു.യുവാവിന്റെ കയ്യിലെ
മൊബൈൽ, പമ്പ് ജീവനക്കാർ വാങ്ങി വച്ചു. അടുത്ത ദിവസം ഉച്ചയോടെ ഇയാളെത്തി 50 രൂപ നൽകി മൊബൈൽ തിരികെ വാങ്ങി മടങ്ങി.അൽപ്പനേരം അവിടെ കറങ്ങി നടന്നു.

പെട്രോൾ പമ്പിൽ ജീവനക്കാർ കുറവായിരുന്നു. ഉള്ള ജീവനക്കാർ വണ്ടിക്ക് പെട്രോൾ നൽകി കൊണ്ടിരുന്നു. ഈ സമയം യുവാവ് ഓഫീസിൽ കയറി എണ്ണി കെട്ടിവച്ചിരുന്ന നോട്ട് കെട്ട് എടുത്ത് സ്ഥലം വിടുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം ഉണ്ടായിരുന്നു എന്ന് പമ്പിലെ ജീവനക്കാർ പറഞ്ഞു.

മോഷ്ടാവെത്തിയ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മടക്കി വെക്കുകയും മുൻ ഭാഗത്തെ നമ്പർ പ്ലേറ്റിലെ രണ്ട് നമ്പർ മായിച്ച നിലയിലുമായിരുന്നു.എന്നാൽ അന്വേഷണത്തിൽ വണ്ടിയുടെ നമ്പർ കണ്ടെത്തി പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News