സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ; സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം

കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെ സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം. എറണാകുളം ജില്ലയില്‍ 20ഓളം കേന്ദ്രങ്ങളിലാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തില്‍ സമൂഹ അടുക്കള ആരംഭിച്ചത്. തൃപ്പൂണിത്തുറയില്‍ ആരംഭിച്ച സമൂഹ അടുക്കള ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

കൊവിഡ് മൂന്നാം തരംഗം എറണാകുളം ജില്ലയില്‍ അതീവ രൂക്ഷമായതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സിപിഐഎം സമൂഹ അടുക്കള ആരംഭിച്ചത്. ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ കഴിയാത്തവിധം രോഗബാധയുള്ള വീടുകളിലും സാമ്പത്തിക ബുദ്ധമുട്ട് അനുഭവിക്കുന്നവര്‍ക്കുമാണ് സിപിഐഎമ്മിന്‍റെ സഹായഹസ്തം. തൃപ്പൂണിത്തുറ പൂണിത്തുറയില്‍ ആരംഭിച്ച സമൂഹ അടുക്കള ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 20ഓളം കേന്ദ്രങ്ങളില്‍ സമൂഹ അടുക്കള ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

കൊവിഡിന്‍റെ ഒന്നാംഘട്ടത്തിൽ സമൂഹ അടുക്കള വലിയ വിജയമായിരുന്നു. നേരിട്ട്‌ സമൂഹ അടുക്കളയിലെത്തുന്നവർക്കും ഹെൽപ്പ്‌ ഡെസ്കുകൾവഴി ആവശ്യപ്പെടുന്നവർക്കും വീടുകളില്‍ സൗജന്യമായി ഭക്ഷണമെത്തിക്കും. പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമൂഹ അടുക്കള വഴി 100ഓളം കുടുംബങ്ങള്‍ക്ക് പ്രതിദിനം ഭക്ഷണമെത്തിച്ചു നല്‍കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News