ശനിയാഴ്ച മുതല്‍ 72 മണിക്കൂര്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെടും; 50-ലധികം വണ്ടികള്‍ റദ്ദാക്കി

മുംബൈ താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച്, ആറ് ലൈനുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാൽ അഞ്ചിന് ശനിയാഴ്ച അർധരാത്രിമുതൽ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതൽ തിങ്കളാഴ്ചവരെയുള്ള 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

എൽ.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ്, എൽ.ടി.ടി.-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽപ്പെടും. നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സി.എസ്.ടി., ദാദർ, എൽ.ടി.ടി. എന്നിവിടങ്ങളിൽനിന്നു പുണെ, കർമാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂരവണ്ടികളും റദ്ദാക്കിയവയിൽപ്പെടും. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

കൊങ്കൺ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികൾ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.

ഹൈദരാബാദ്-സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ പുണെയിൽ യാത്ര അവസാനിപ്പിക്കും.

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയിൽനിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദർ, എൽ.ടി.ടി. സ്റ്റേഷനുകളിൽനിന്നും കല്യാൺ ഭാഗത്തേക്ക് ഓടുന്ന ദീർഘദൂര വണ്ടികൾ ലോക്കൽ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാൽ താനെയിൽ ഈ വണ്ടികൾക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

ഇവിടെനിന്നും കയറേണ്ട യാത്രക്കാർ ദാദറിലോ കല്യാണിലോ എത്തി വണ്ടിയിൽ കയറേണ്ടതാണെന്നും റെയിൽവേ അറിയിച്ചു. കൊങ്കൺ പാതയിലൂടെ പോകേണ്ടവർ പനവേലിൽ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേൽ മെമു സർവീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയിൽ ഉൾപ്പെടും.

റദ്ദാക്കിയ തീവണ്ടികളിൽ ചിലത്

എൽ.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച്.

കൊച്ചുവേളി-എൽ.ടി.ടി.(22114)- ഫെബ്രുവരി ഏഴ്

എറണാകുളം-എൽ.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ്

എൽ.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്

സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

പനവേലിൽ യാത്ര അവസാനിപ്പിക്കുന്നവ

കൊച്ചുവേളി-എൽ.ടി.ടി. ഗരീബ്രഥ് (12202)- ഫെബ്രുവരി ആറ്

തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി(16346)-ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്

മംഗളൂരു-എൽ.ടി.ടി.(12620)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

പനവേലിൽനിന്ന് പുറപ്പെടുന്നവ

എൽ.ടി.ടി.-കൊച്ചുവേളി ഗരീബ്രഥ്(12201)- ഫെബ്രുവരി ഏഴ്

എൽ.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16345)-ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട്

എൽ.ടി.ടി.-മംഗളൂരു(12619)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News