എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം ; എളമരം കരിം എം പി

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് എളമരം കരിം എം പി. രാജ്യസഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും എളമരം കരിം പറഞ്ഞു.

അതിനിടെ എളമരം കരിം എംപി സംസാരിക്കുന്നത് തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് എംപിമാർ ശ്രമിച്ചു. രാഷ്ട്രീയ ആരോപണങ്ങൾക്ക് സഭ വേദിയാക്കരുതെന്ന് അധ്യക്ഷൻ എം വെങ്കയ്യ നായിഡു പറഞ്ഞു. സർക്കാർ വിശദമായി പദ്ധതിയിൽ പഠനം നടത്തിയ ശേഷമേ അനുമതി നൽകുന്ന നടപടിയിലേക്ക് കടക്കു എന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News