തിരു.നഗരസഭ പണം തട്ടിപ്പ്; സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ വീണ്ടും കേസ്

തിരു. നഗരസഭയിലെ പണം തട്ടിപ്പിനെ തുടർന്ന് സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ വീണ്ടും കേസ്. കഴക്കൂട്ടം സോണൽ ഓഫീസിലാണ് രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.സോണലോഫീസിലെ കാഷ്യറായിരുന്ന അൻസിൽ കുമാറിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായി റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണമാണ് അപഹരിച്ചതായി കണ്ടെത്തിയത്. പണമടക്കുന്നവർക്ക് രസീത് നൽകാറുണ്ടെങ്കിലും രജിസ്റ്ററിൽ രസീത് ക്യാൻസൽ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

നികുതി പണം അപഹരിച്ചത് സംബന്ധിച്ച് മാസങ്ങളായി തുടർന്നു വരുന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News