സിൽവർ ലൈൻ ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത നീക്കങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

സില്‍വര്‍ ലൈന്‍: കേന്ദ്രത്തിന്റെ മറുപടി വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത നീക്കം.

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു ലോക്സഭയിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി വളച്ചൊടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത നീക്കങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം.സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നിഷേധിച്ചു എന്ന പ്രചാരണമാണ് കഴിഞ്ഞ ദിവസം മുതൽ നടക്കുന്നത്.എന്നാൽ യാഥാർത്ഥ്യം സാമൂഹിക ആഘാത പഠനം നടക്കുകയാണെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമാകും അനുമതി എന്നുമാണ് മറുപടിയിൽ പറയുന്നത്. ഇതിനെയാണ് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ അട്ടിമറിക്കാനുള്ള നീക്കമാണ് തുടക്കം മുതൽ തന്നെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ലോക്സഭയിൽ സിൽവർ ലൈൻ പദ്ധതിക്ക് തുരങ്കം വെക്കാൻ തരത്തിലുള്ള ചോദ്യങ്ങൾ യുഡിഎഫ് എംപിമാർ ഉന്നയിച്ചത്.

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകില്ലെന്ന മറുപടി ലഭിക്കാഞ്ഞതോടെ കേന്ദ്രസർക്കാർ മറുപടി വളച്ചൊടിച്ചു സംഘടിതമായ വ്യാജ പ്രചാരണമാണ് നടക്കുന്നത്.കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇത്തരം ചോദ്യങ്ങളാണ് കെ മുരളീധരൻ, എൻകെ പ്രേമചന്ദ്രൻ എന്നീ എംപിമാർ ചോദിച്ചത്.

കേരള സർക്കാർ കെ റെയിൽ പ്രൊജക്ട് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടോ, വിദേശ വായ്‌പ എടുക്കാൻ അനുമതി തേടിയിട്ടുണ്ടോ, പദ്ധതിക്ക് അനുമതി നൽകിയെങ്കിൽ അതിന്റെ ഉത്തരവ് നൽകാമോ, കെ റെയിലിന് എതിരായ സമരങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ പദ്ധതി നിർത്തിവെക്കാൻ എന്ത് നടപടി സ്വീകരിച്ചു. എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്.

എന്നാൽ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞ മറുപടി പദ്ധതിയുടെ മുന്നോട്ട് പോക്കിന് കൂടുതൽ പ്രതീക്ഷ നല്കുന്നതോടെയാണ് യുഡിഎഫ് എംപിമാരെ അസ്വസ്ഥരാക്കുന്നത്. ഡിപിആർ സമർപ്പിച്ചിട്ടുണ്ട്,ഡിപിആർ റെയിൽവെ മന്ത്രാലയം പരിശോധിച്ച് വരികയാണ്.

സാങ്കേതിക ക്ഷമത പരിശോധിക്കുന്നതിനാവശ്യമായ ചില വിവരങ്ങൾ കൂടി ആവശ്യമുണ്ടെന്നും, ആ വിവരങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊണ്ടതിന് ശേഷം പദ്ധതിയുടെ സാമ്പത്തിക്ഷമതയും വിശദമായി വിലയിരുത്തപ്പെടുമെന്നുമാണ് മറുപടി.

സമരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടി ഇങ്ങനെ. സമരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിലുപരി, പദ്ധതിയുടെ സാമൂഹ്യാഘാതപഠനം നടത്തുന്നതിനുള്ള വിജ്ഞാപനം കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതി ജനജീവിതത്തിലുണ്ടാക്കാൻ സാധ്യതയുള്ള ആഘാതം പഠനത്തിലൂടെ മനസിലാക്കാൻ കഴിയുമെന്നും പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക ക്ഷമതയെ അടിസ്ഥാനമാക്കിയാകും പദ്ധതിക്ക് അംഗീകാരം നൽകുക എന്നുമാണ് മറുപടി..

ഇതിനെയാണ് പദ്ധതിക്ക് അംഗീകാരം നിഷേധിച്ചു എന്നു പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News