ദേശീയ തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക; ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം

ദരിദ്രരെ സഹായിക്കുന്നതിനുള്ള പദ്ധതികൾക്ക് പണം ചെലവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വീണ്ടും ഉറപ്പാക്കികൊണ്ടാണ് മോദി സർക്കാർ കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിച്ചത്. സാധാരണക്കാരുടെ തൊഴിൽ, വരുമാനം എന്നിവയ്ക്ക് പദ്ധതികളൊന്നുമില്ലാത്ത കേന്ദ്ര ബജറ്റ് നിലവിലുള്ള ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ ഇല്ലാതാക്കുമെന്ന നയം വ്യക്തമാക്കുകയും ചെയ്തു.

2021 ലെ ബജറ്റിൽ 61,500 കോടി രൂപ മാത്രമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ചത്. എന്നാൽ കോവിഡ് ഉത്തേജക പാക്കേജായി അവതരിപ്പിച്ച ആത്മനിർഭർ പദ്ധതി വഴി 50, 000 കോടി രൂപ കൂടുതലായി വകയിരുത്തിയതോടെ 1,11,500 കോടിരൂപ പദ്ധതിക്കായി മാറ്റിവചിരുന്നു .ആ സ്ഥാനത്താണ് ഈ വര്ഷം തൊഴിലുറപ്പ് പദ്ധതിക്കായി വെറും 73000 കോടി രൂപയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്

മഹാമാരി സമയത്ത് നൽകിയ MGNREGA വർക്കുകളുടെ സംസ്ഥാനതല വിശദാംശങ്ങളെക്കുറിച്ചും കൂലി കുടിശ്ശികയെക്കുറിച്ചും ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രേഖാമൂലമുള്ള മറുപടി നൽകി. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആണ് കൂലി കുടിശ്ശിക കൂടുതലുള്ളത്എന്ന് നൽകിയ മറുപടിയിൽ നിന്നും വ്യ ക്തമാകുന്നു.

ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റുകളെ അപേക്ഷിച്ച് കേന്ദ്രം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം 25% കുറച്ചതിനെ തുടർന്ന് തീർപ്പുകൽപ്പിക്കാത്ത വേതനവും മെറ്റീരിയൽ പേയ്‌മെന്റ് ബാധ്യതകളും അടുത്ത സാമ്പത്തിക വർഷത്തേക്ക് മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ, അത് അടുത്ത വർഷം തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന തുകയിൽ കൂടുതൽ കുറവ് വരുത്തും.മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്‌ട് (എംജിഎൻആർഇജിഎ) പ്രകാരം 2022 ജനുവരി 27-ന് തീർപ്പാക്കാത്ത വേതന ബാധ്യതകൾ ₹3,358.14 കോടി ആയിരുന്നു, ഇതിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ഏറ്റവും കൂടുതൽ വേതന കുടിശ്ശികയുള്ളത്(₹752 കോടി )തുടർന്ന് ഉത്തർപ്രദേശും രാജസ്ഥാനും യഥാക്രമം ₹597 കോടിയും ₹555 കോടിയും ബാധ്യതയുണ്ട് .കേരളത്തിന് 72 കോടിയിലധികം രൂപ ലഭിക്കുവാനുണ്ട്

പദ്ധതിക്കായുള്ള 2022-23 ബജറ്റ് വിഹിതത്തെ വിമർശിക്കുന്ന പ്രസ്താവനയിൽ, ഇത് മുൻ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റുകളേക്കാൾ 25% കുറവാണ്.തീർപ്പാക്കാത്ത എല്ലാ ബാധ്യതകളും കണക്കിലെടുത്താൽ അടുത്ത വർഷം ഈ പദ്ധതിക്ക് 54,650 കോടി രൂപ മാത്രമേ ലഭ്യമാകൂ എന്നാണ് വ്യക്തമാകുന്നത് .ഒരു വ്യക്തിക്ക് പ്രതിദിനം ₹334 എന്ന നിരക്കിൽ, ജോലി നൽകുകയാണെങ്കിൽ , നിലവിലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച്, ഗ്യാരണ്ടിയുള്ള 100 ദിവസങ്ങളിൽ 16 ദിവസത്തെ തൊഴിൽ മാത്രമേ സർക്കാരിന് നൽകാൻ കഴിയൂ.രാജ്യത്ത് 9.87 കോടി കുടുംബങ്ങളിൽ നിന്നായി 15.19 കോടി തൊഴിലാളികളാണു പദ്ധതിയെ ആശ്രയിക്കുന്നത്. തൊഴിൽ കാർഡ് എടുത്ത 29.9 കോടി പേരുണ്ട്.

ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് സമാനമായ ഒരു നഗര തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലും വേണമെന്ന ആവശ്യം യുവജന സംഘടനകളിൽ നിന്ന് മാത്രമല്ല, തൊഴിലാളി യൂണിയനുകളിൽ നിന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പോലുള്ള വ്യവസായ വിഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. നഗരങ്ങളിലെ തൊഴിലാളികൾക്കായി ഒരു ‘തൊഴിലുറപ്പ് പദ്ധതി’ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് 2021 ഓഗസ്റ്റ് മൂന്നിലെ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ടിലും പറയുന്നു. എന്നാൽ സർക്കാർ അതിന് ശ്രദ്ധ കൊടുത്തിട്ടില്ല. കേരളം, ഹിമാചൽ പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ഇതിനകം നഗര തൊഴിലുറപ്പ് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് . ഇവ വികസിപ്പിക്കാൻ പോലും കേന്ദ്രസർക്കാർ തയാറായിട്ടില്ല.

കോവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സഹായധനത്തെ കുറിച്ചും ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതുവരെ 3850 പേർക്ക് നൽകിയതായി വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എം പി യെ അറിയിച്ചു കേരളത്തിൽ നിന്ന് 147 അപേക്ഷകൾ ലഭിച്ചതിൽ 101 എണ്ണം ഇതുവരെ തീർപ്പാക്കിയതായി ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിൽ മന്ത്രി വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News