
തിരുവനന്തപുരം കല്ലമ്പലത്തെ കൊലപാതകത്തിൻറെ ചുരുളഴിയുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്കെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. മുൻ വൈരാഗ്യത്തെ തുടർന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയത്.കൊലപാതകത്തിൽ സുഹൃത്ത് സംഘത്തിലെ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു.
ഏറെ ദുരൂഹതകളും നാടകീയതകളും നിറഞ്ഞതാണ് കല്ലമ്പലത്തെ മൂന്ന് സുഹൃത്തുക്കളുടെ മരണങ്ങൾ. പി ഡബ്ല്യു ഡി ഉദ്യാഗസ്ഥൻ അജികുമാറിനെ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വന്ന വിവരം.എന്നാൽ ആത്മഹത്യചെയ്ത സുഹൃത്തുക്കളിൽ ഒരാളായ ബിനുരാജ് ഒറ്റക്കാണ് കൊലനടത്തിയതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
മുൻ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു.ബിനുരാജിന്‍റെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും സ്കൂട്ടറിൽ നിന്ന് രക്തക്കറയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബിനുരാജ് പിന്നീട് പിടിക്കപെടുമെന്നായപ്പോൾ ബസിന് മുന്നിൽ ചടി ആത്മഹത്യ ചെയ്തുവെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാവിലെയാണ് വീടിന് മുന്നിൽ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ അജികുമാർ മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.ആഴത്തിലുള്ള മുറിവുകൾ അജികുമാറിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം സുഹൃത്തുക്കളായ വിപിൻ രാജ്,സജീവ്,പ്രമോദ്,അജിത് എന്നിവർ ഒരുമിച്ചിരുന്ന് മധ്യപിച്ചിരുന്നു.
ആ സമയം സംഘത്തിലുണ്ടായിരുന്ന ഡ്രൈവർ സജീവാണ് അജികുമാറിന്‍റെ കൊലക്ക് പിന്നിലെന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തി. സുഹൃത്തുക്കളുടെ ആരോപണത്തിൽ ദേഷ്യംപൂണ്ട സജീവ് തൻറെ പിക്കപ് വാൻ, തനിക്കെതിരെ കുറ്റം ആരോപിച്ച സുഹൃത്തുക്കൾക്കിടയിലേക്ക് ഇടിച്ച് കയറ്റി.
സംഘത്തിലുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് അജിത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.സംഘത്തിലുണ്ടായിരുന്ന പ്രമോദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് കല്ലമ്പലം സ്റ്റേഷനിൽ കീഴടങ്ങിയ ഡ്രൈവർ സജീവ് പൊലീസിനോട് പറഞ്ഞു.
സജീവിൽ നിന്നാണ് അയൽവാസിയായ ബിനുരാജാണ് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥൻറെ കൊലപാതകത്തിൻറെ പിന്നിലെന്ന് സൂചന ലഭിക്കുന്നത്.വാഹനമിടിച്ച കൊലപ്പെടുത്തിയ കേസിൽ സജീവന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here