പ്രശസ്ത നടൻ രമേഷ് ഡിയോ അന്തരിച്ചു

പ്രശസ്ത നടനും നിര്‍മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച രമേഷ് ഡിയോ 1951-ല്‍ പുറത്തിറങ്ങിയ പത്‌ലാചി പോര്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ശ്രദ്ധനേടി.

1962-ല്‍ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗര്‍, മേരേ ആപ്‌നേ, ഫക്കീറ തുടങ്ങിയ 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190-ലേറെ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടേറ സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും നിര്‍മിക്കുകയും ചെയ്തു.

നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടന്‍ അജിന്‍ക്യ ഡിയോ, സംവിധായകന്‍ അഭിനയ് ഡിയോ എന്നിവര്‍ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here