സിൽവർ ലൈൻ ; തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണം പ്രതിപക്ഷം മനഃപൂർവം നടത്തുന്നുവെന്ന് എളമരം കരീം എം പി

സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ എംപി എളമരം കരീം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണെന്നും അതിനാൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാനിടയില്ല എന്നുമുള്ള പുതിയ പ്രചാരണവുമായി യുഡിഎഫ് എംപിമാർ രംഗത്തുവന്നിരിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് എംപിമാർ കള്ള പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എളമരം കരിം കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News