സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചി‍ഴക്കാന്‍ ശ്രമം ഉണ്ടായതായി എം ശിവശങ്കരന്‍

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചി‍ഴക്കാൻ ശ്രമം ഉണ്ടായതായി എം ശിവശങ്കരൻ. മാധ്യമങ്ങളും ,കേന്ദ്ര ഏജൻസികളും ചേർന്ന് തന്നെ വേട്ടയാടി എന്ന് ശിവശങ്കരൻ.

സ്വപ്ന തന്നെ ചതിച്ചെന്നും സ്വപ്നയുടെ നിയമനത്തിൽ താൻ ഇടപ്പെട്ടില്ലെന്നും ശി‍വശങ്കറിൻറെ തുറന്ന് പറച്ചിൽ . ജയിൽ മോചിതനായി ഒരു വർഷം തികയുന്ന ദിവസമാണ് തൻറെ പുറത്തിറങ്ങാൻ പോകുന്ന ആത്മകഥ വ‍ഴി ശിവശങ്കരൻ വെളിപ്പെടുത്തൽ നടത്തിയത്.

വരുന്ന ശനിയാ‍ഴ്ച പുറത്തിറങ്ങാൻ പോകുന്ന തൻറെ ആത്മകഥയായ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിലാണ് സംഭവ ബഹുലമായ തൻറെ സർവീസ് ജീവിതത്തിൽ കരി നി‍ഴൽ വീ‍ഴ്ത്തിയ സ്വർണ്ണക്കടത്ത് കേസും അതിൻറെ അനുബന്ധ വിചാരണകളെയും കുറിച്ച് പരാമർശിക്കുന്നത്.

മനോരമയടക്കമുളള മാധ്യമങ്ങളേയും, കസ്റ്റംസ് , എൻഫോ‍ഴ്സ്മെൻറ് , അടക്കമുളള കേന്ദ്ര ഏജൻസികളുടെ ക്രൂരമായ പെരുമാറ്റത്തെ പറ്റിയും ശിവശങ്കരൻ വിവരിക്കുന്നു. എൻ്റെ ചോര വേണോ ചോര എന്ന അധ്യായമാണ് പച്ചക്കുതിര എന്ന മാസികയിലൂടെ ശിവശങ്കരൻ വിവരിക്കുന്നത്.

അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ മാധ്യമങ്ങൾ താൻ കുറ്റവാളിയെന്ന് ആസൂത്രിത പ്രചാരണം നടത്തി. എന്നെ കുറ്റവാളിയെന്ന് കണ്ടെത്തി ശ്രദ്ധ തിരിച്ച് വിടേണ്ടത് ആരുടെ ആവശ്യമായിരുന്നുവെന്ന് മനസിലാകുന്നില്ലെന്ന് ശിവശങ്കർ തുറന്നടിക്കുന്നു.

മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മുകളിൽ സമ്മർദ്ദം ഉണ്ടായി എന്ന് ശിവശങ്കരൻ പറയുന്നു. സെപ്റ്റംബർ 24 ൻ്റെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ഇനി കാണാമെന്ന് പറയുന്നില്ലെന്ന് NIA ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ നേരായ രീതിയിൽ പോയ അന്വേഷണത്തിൻ്റെ സമീപനം മാറിയത് ഈന്തപ്പഴക്കേസ് മുതൽ ആണ് . തൻറെ നിർദേശം മൂലമാണ് അനാഥ കുട്ടികൾക്ക് ഈന്തപപ്പഴം നൽകിയത്.

സ്വപ്നയെ സ്‌പേയിസ് പാർക്കിൽ നിയമിച്ചത് കരാർ ജീവനക്കാരിയായി. വിദ്യാഭ്യാസ യോഗ്യത പരിശോധിക്കേണ്ടത് കൺസൾട്ടൻസി ഏജൻസിയായിരുന്നു. സ്വപ്നയുടെ ബയോഡാറ്റയുടെ റഫറൻസ് പേരുകളിൽ ഒന്ന് എൻ്റെതായിരുന്നു.

എന്നാൽ സ്വപ്നയെ ജോലിക്കെടുക്കാൻ ഞാൻ നിർദ്ദേശം നൽകിയില്ല. സ്വപ്ന തന്നെ ചതിച്ചു എന്ന് ശിവശങ്കർ പറയുന്നു. തനിക്ക് ഐ ഫോൺ സ്വപ്ന ജൻമദിന സമ്മാനമായി നൽകിയിരുന്നു.അത് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയതാണെന്ന് തനിക്ക് അറിയില്ലായിരുന്നു.

മൂന്ന് വർഷമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് സ്വർണ്ണക്കടത്തിൽ പങ്ക് ഉണ്ടെന്ന് അറിഞ്ഞപ്പോൾ താൻ അസ്ത്ര പ്രജ്ഞനായി.
ബാഗേജ് വിട്ടുനൽകാൻ സ്വപ്ന തൻ്റെ സഹായം തേടിയെങ്കിലും താൻ അതിൽ ഇടപെടുന്നത് ശരിയല്ലെന്ന് മറുപടി നൽകി. ആ ബാഗേജിൽ സരിത്ത് ഡ്യൂട്ടി അടക്കാതെ കടത്തിയ കാർ സ്പീക്കർ ഉണ്ടെന്ന് ആണ് സ്വപ്ന തന്നോട് പറഞ്ഞത്.

ഒരാൾ പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചില്ലെന്നും ശിവശങ്കർ വ്യക്തമാക്കുന്നു. സ്വപ്നയും സരിത്തും മുഖം മൂടികൾ മാത്രമെന്നും ഞാനാണ് മാസ്റ്റർ മെൻഡ് എന്നും അഡീ. എ ജി വാദിച്ചത് നുണയാണ് . സ്വർണ്ണക്കടത്ത് കേസിൽ തൻറെ ഒരു സഹായവും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളുടെ ക്രൂരമായ ആക്രമണോൽസുകത വെളിച്ചത്ത് വന്നത് നടുവ് വേദന കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ്.

ആരാച്ചാരുടെ കരവിരുത് ഇല്ലാത്തതിനാൽ കുരുക്കിൻ്റെ ഭംഗിയും കരുത്തും കുറഞ്ഞ് പോയിയെന്ന് ശിവശങ്കർ പരിഹസിക്കുന്നു. ശിവശങ്കർ ജയിൽ മോചിതനായിട്ട് ഇന്ന് ഒരു വർഷം തികയുന്ന ദിവസമാണ് തൻറെ ജീവിതത്തിലെ കറുത്ത അധ്യായത്തെ പറ്റി ഇതാദ്യമായി എം.ശിവശങ്കരൻ വെളിപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News