സുപ്രീംകോടതി ജഡ്ജിമാരിൽ സ്ത്രീ പ്രാതിനിധ്യം 11%; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം

രാജ്യത്തു വനിതാ ജഡ്ജിമാരുടെ എണ്ണം നാമമാത്രം. സുപ്രീംകോടതിയിൽ അനുവദിച്ചിട്ടുള്ള 34 ജഡ്ജിമാരിൽ വനിതകൾ ആകെ 4 പേർ മാത്രം.രാജ്യത്തെ ഹൈക്കോടതികളിൽ 1098 ജഡ്ജിമാരിൽ വനിത ജഡ്ജിമാർ 83 പേർ മാത്രമാണ്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് നിയമ മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. ത്രിപുര, ഉത്തരാഖണ്ഡ്, പട്ന, മേഘാലയ, മണിപ്പൂർ, തുടങ്ങിയ 5 ഹൈക്കോടതികളിൽ ഒരു വനിതാ ജഡ്ജി പോലും നിലവിലില്ലെന്നും നിയമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

സുപ്രീംകോടതിയിൽ അനുമതി നൽകിയിട്ടുള്ള ജഡ്ജിമാരുടെ എണ്ണം 34ആണ്. എന്നാൽ അതിൽ ആകെ വനിത ജഡ്ജിമാരുടെ എണ്ണമെന്നത് വെറും 4 മാത്രമാണ്.11 ശതമാനമാണ് സുപ്രീംകോടതി ജഡ്ജിമാരിൽ സ്ത്രീ പ്രാതിനിധ്യം.. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് നിയമ മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.

അതേസമയം രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഇതിലും പ്രാതിനിധ്യം കുറവാണ് സ്ത്രീകൾക്ക്. ആകെ അനുവദിച്ചിട്ടുള്ള 1098 ജഡ്ജിമാരിൽ വനിത ജഡ്ജിമാർ 83 പേര് മാത്രം.അതായത് 7.55 ശതമാനം മാത്രമാണ് ഹൈക്കോടതി ജഡ്ജിമാരിലെ വനിത പ്രാതിനിധ്യം.

അലഹബാദ് ഹൈക്കോടതിക്ക് 160 ജഡ്ജിമാരെ അനുവദിച്ചതിൽ വനിത ജഡ്ജിമാർ 5 പേര് മാത്രം. ഏറ്റവും കൂടുതൽ വനിത ജഡ്ജിമാറുള്ളത് മദ്രാസ് ഹൈക്കോടത്തിയിലാണ്.അനുവദനീയമായ 75 ജഡ്ജിമാരിൽ 13പേരാണ് വനിത ജഡ്ജിമാർ. അതേ സമയം ത്രിപുര, ഉത്തരാഖണ്ഡ്, പട്ന, മേഘാലയ, മണിപ്പൂർ, തുടങ്ങിയ 5 ഹൈക്കോടതികളിൽ ഒരു വനിതാ ജഡ്ജി പോലും നിലവിലില്ലെന്നും നിയമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പുറമെ വനിത, ദളിത്, പിന്നാക്ക വിഭങ്ങളിൽ ഉള്ളവരെ ജഡ്ജിമാരായി ഉയർത്തുന്നതിന് സർക്കാർ നിലപാടെന്തെന്ന ചോദ്യത്തിന് ജഡ്ജിമാരുടെ നിയമനത്തിൽ സംവരണം നല്കുന്നില്ലെന്നാണ് മറുപടി.

എന്നാൽ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരിൽ പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അർഹമായ പരിഗണന നൽകണമെന്ന് നിർദേശം നല്കിയിട്ടുണ്ടെന്നും നിയമ മന്ത്രാലയം ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here