നാലുമണിച്ചായയ്‌ക്കൊപ്പം നെയ്പ്പത്തിരി; അടിപൊളി

നാലുമണി ചായയ്‌ക്കൊപ്പം എന്തുണ്ടാക്കുമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? എന്നാൽ നമുക്ക് കിടിലൻ നെയ്പ്പത്തിരി ഉണ്ടാക്കിയാലോ? ഉണ്ടാക്കേണ്ട രീതി ഇതാ…

Ney Pathiri Recipe - Neypathal Recipe - YouTubeവശ്യമായ സാധനങ്ങൾ

1.വറുത്ത അരിപ്പൊടി – കാൽ കിലോ

മൈദ – കാൽ കിലോ

2.വെള്ളം – കാൽ ലിറ്റർ

ഉപ്പ് – പാകത്തിന്

3.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

കരിംജീരകം – ഒരു ചെറിയ സ്പൂൺ

തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

Poricha pathiri | Kerala snacks | Malabar Recipes | Fried pathiri | Rice  flour | Food | Manorama English

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക. വെള്ളം ഉപ്പിട്ടു തിളപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർക്കണം. ഇതിലേക്ക് അരിപ്പൊടിയും മൈദയും ചേർത്തു നന്നായി ഇളക്കുക. (വെള്ളം നന്നായി തിളച്ചില്ലെങ്കിൽ മാവ് പാത്രത്തിന്റെ ചുവട്ടിൽ പറ്റിപ്പിടിക്കും). വാങ്ങി വച്ച് ചൂടാറിയ ശേഷം കുഴയ്ക്കുക. ഇത് പൂരി പോലെ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക. ചായക്കൊപ്പം ചൂടോടെ കഴിക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News