ലൈഫ് മിഷന്‍ പദ്ധതിക്ക് ഭൂമി സംഭാവന നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

ലൈഫ് മിഷന്‍ പദ്ധതിക്ക് ഭൂമി സംഭാവന നല്‍കി സംവിധാകയകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിലെ 13 സെന്റ് ഭൂമി സര്‍ക്കാരിന് നല്‍കും. അടൂരിന്റെ വസതിയിലെത്തി മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ടു. ഭൂമിയുടെ അളവിലല്ല, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതാണ് അടൂരിന്റെ തീരുമാനമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ലൈഫ് മിഷന്‍. പദ്ധതി അനുസരിച്ച് ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുന്നവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അടൂര്‍ അറിയിച്ചു. ഇത്തരത്തില്‍ കൂടുതല്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News