‘പുഷ്പ’ സ്റ്റൈൽ ചന്ദനക്കടത്ത്‌; ഒരാൾ പിടിയിൽ

അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന ജോഡികൾ അഭിനയിച്ച തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത്.

കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയില്‍ അല്ലു അര്‍ജുന്‍ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുഷ്പ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അയാള്‍ കള്ളക്കടത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറയുന്നു.

ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കിവച്ച് കൊവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു അയാള്‍ തടികള്‍ കടത്തിയത്. പൊലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പൊലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here