അയച്ച സന്ദേശം അബദ്ധമായിപ്പോയോ? ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

വാട്സാപ്പിൽ നിങ്ങൾ അയച്ച സന്ദേശം അബദ്ധമാവുകയും അത് ഡിലീറ്റ് ചെയ്യാനുള്ള സമയം കഴിയുന്നതോടെ ആകെ ടെൻഷനിലാവുകയും ചെയ്യാറുണ്ടോ? എന്നാൽ ഒരാശ്വാസ വാർത്ത വരുകയാണ്. മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാനൊരുങ്ങി വാട്ട്‌സ്അപ്പ്.

‘ഡിലീറ്റ് ഫോര്‍ എവരി വണ്‍’ ഓപ്ക്ഷന്‍ സമയപരിധിയാണ് ദീര്‍ഘിപ്പിക്കുന്നത്. രണ്ടുദിവസവും പന്ത്രണ്ടു മണിക്കൂറും വരെയായി ദീര്‍ഘിപ്പിക്കാനാണ് പദ്ധതി. ഇപ്പോഴിത് വെറും ഒരു മണിക്കൂറും എട്ടുമിനുട്ടും 16സെക്കന്റും മാത്രമാണ്. ഇതോടെ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങള്‍ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത.

പുതിയ അപ്പ്‌ഡേഷനില്‍ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. നിങ്ങള്‍ അയക്കുന്ന സന്ദേശം അബദ്ധത്തില്‍ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കില്‍ (വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി എന്തും) ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോര്‍ എവരി വണ്‍. നേരത്തെ നവംബറില്‍ ഡിലീറ്റ് ഫോര്‍ ഇവരി വണ്‍ ഓപ്ഷന്‍ ഏഴുദിവസമായി ദീര്‍ഘിപ്പിക്കാന്‍ വാട്ട്‌സ്അപ്പ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News