ഭേദഗതികൾ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധം: എളമരം കരീം എംപി രാജ്യസഭാ ചെയർമാന് കത്ത് നൽകി

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാജ്യസഭാ ചെയർമാന് കത്ത് നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയത്തിന് രാജ്യസഭാ എംപിമാർ നൽകിയ ഭേദഗത്തികളിൽ നിന്ന് പെഗാസസ് ഫോൺ ചോർത്തൽ, കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്ച എന്നിവ പരാമർശിക്കുന്ന ഭേദഗതികൾ രാജ്യസഭാ സെക്രട്ടറിയറ്റ് ഒഴിവാക്കിയത്തിനെതിരെയാണ് കത്ത് നൽകിയത്.

ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഇതിൽ ചെയർമാൻ സഭയിൽ റൂളിംഗ് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സമാനമായ ഭേദഗതികൾ ലോക് സഭയിൽ പരിഗണിക്കപ്പെട്ടപ്പോൾ രാജ്യസഭയിൽ അവയ്ക്ക് അവതരണാനുമതി പോലും നൽകാത്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News