‘അതിവേഗ പാതക്ക് എതിരല്ല എന്നാണ് താന്‍ പറഞ്ഞത്’; മലക്കം മറിഞ്ഞ് കെ സുധാകരന്‍

കോണ്‍ഗ്രസ് കെ റെയിലിന് എതിരല്ലെന്നും നാടിന് ഗുണകരമാണെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയാല്‍ പിന്തുണക്കുമെന്നുമുള്ള ഇന്നലത്തെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

അതിവേഗ പാതക്ക് എതിരല്ല എന്നാണ് താന്‍ പറഞ്ഞതെന്നും വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും കെ സുധാകരന്‍ പറഞ്ഞു. കെ സുധാകരന്റെ നിലപാടുമാറ്റത്തില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മലക്കം മറിച്ചില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel