കൃത്യമായി ജിഎസ്ടി അടയ്ക്കുന്നവർ‌ക്ക് ഇനിമുതൽ ‘റേറ്റിങ് സ്കോർ‌ കാർഡ്’ ലഭിക്കും; കെഎൻ ബാലഗോപാൽ

കൃത്യമായി ജിഎസ്ടി അടയ്ക്കുന്നവർ‌ക്കു സംസ്ഥാന ജിഎസ്ടി വകുപ്പ് റേറ്റിങ് സ്കോർ‌ കാർഡ് നൽകുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കൈരളി ന്യൂസിനോട്

ടാക്സ് പെയർ പ്രൊഫൈൽ കാർഡ് നിലവിൽ വരുന്നതോടെ ജനങ്ങൾ നൽകുന്ന നികുതി സർക്കാരിൽ എത്തുന്നു എന്ന് ഉറപ്പിക്കാനാകും.ഒന്നരക്കോടി രൂപയിലേറെ വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷൻ എടുത്ത വ്യാപാരികൾക്കാണു ടാക്സ് പെയർ കാർഡ് എന്ന പേരിൽ റേറ്റിങ് സ്കോർ നൽകുന്നത്. റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത അനുസരിച്ചായിരിക്കും റേറ്റിങ്. വ്യാപാരികൾ റിട്ടേണുകൾ സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടോയെന്നും സമർപ്പിക്കുന്ന റിട്ടേണുകൾ കൃത്യമാണോ എന്നും പൊതുജനങ്ങൾക്കും അറിയാനാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കൈരളി ന്യൂസിനോട് പറഞ്ഞു.

കാർ‌ഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു. റേറ്റിങ് കാർഡ് വിവരങ്ങൾ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in ൽ ലഭ്യമാണ്.ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News