‘കേരളത്തിന്റെ അതിജീവന വഴിയിൽ പിന്തുണ നൽകിയ രാജ്യമാണ് യുഎഇ’; പിണറായി വിജയൻ

കേരളത്തിൻ്റെ വികസനത്തിൻ്റെയും അതിജീവനത്തിൻ്റെയും വഴിയിൽ പിന്തുണ നൽകി ഒപ്പം നിന്ന രാഷ്ട്രമാണ് യുഎഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സജീവമായ പാരസ്പര്യത്തോടെ ആ ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പാണ് യു.എ.ഇ കേരളത്തിന് നൽകുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോക്ടർ അബ്ദുൽ റഹ്‌മാൻ അബ്ദുൽ മനാൻ അൽ അവാറുമായും, യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായും നടന്ന കൂടിക്കാഴ്ചകൾ സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും പുതിയ വേഗത്തിനുള്ള നാന്ദിയായനുഭവപ്പെട്ടു. കേരളത്തിന്റെ വ്യാവസായിക സാമൂഹിക മേഖലകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഇത് നമുക്ക് കരുത്തുപകരും. ഊഷ്മളമായ സ്വീകരണത്തിന് ഹൃദയപൂർവ്വം നന്ദി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News