അസറുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെയ്പ്പ്; ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഒവൈസിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

വെടിവെച്ചവരില്‍ ഒരാളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഇയാളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒവൈസിക്ക് നേരെ ആക്രമണം ഉണ്ടായത്.ടോള്‍ പ്ലാസയില്‍ വെച്ച് ഒവൈസിയുടെ കാറിന് നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കാറിന്റെ ടയറിനും ഡോറിനുമാണ് വെടിയേറ്റത്. അക്രമി സംഘത്തിൽ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരക്ഷാ ശക്തിപ്പെടുത്തിയ ശേഷം മറ്റൊരു വാഹനത്തിൽ ഒവൈസി ഡെൽഹിയിലേക്കുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ഒവൈസി രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. അക്രമികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷംദില്ലിയിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. നാല് റൗണ്ട് ആണ് ആക്രമികൾ വാഹനത്തിന് നേരെ വെടിവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here