പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ചു; പ്രതി മൂന്നാം തവണയും പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച കേസിൽ ഒരേ പ്രതി മൂന്നാം തവണയും പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി വിഘ്നേശിനെയാണ് തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. ഒരേ പെൺകുട്ടി തന്നെയാണ് മൂന്നു തവണയും പീഡനത്തിന് ഇരയായത്.

2020, 21, 22 എന്നിങ്ങനെ തുടർച്ചയായ മൂന്നു വർഷം വണ്ടിപ്പെരിയാർ മഞ്ചുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന 22 കാരനായ വിഘ്നേശിനെയാണ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പെൺകുട്ടിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് കടന്നു.തുടർന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും ആണ് പ്രതിയേയും പെൺകുട്ടിയെയും പൊലീസ് പിടികൂടുന്നത്.

അതേസമയം, ഒരു പെൺകുട്ടി തന്നെയാണ് മൂന്നുതവണയും പീഡനത്തിന് ഇരയായതും. തുടർന്ന് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ തുടർച്ചയായി ഒരു പെൺകുട്ടിക്ക് നേർക്കു തന്നെ ഇത്തരം സംഭവം നടക്കുന്നതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. വണ്ടിപ്പെരിയാർ സർക്കിൽ ഇൻസ്പെക്ടർ റ്റി. ടി. സുനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here