രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു

കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകളിലും പോസിറ്റീവ് നിരക്കിലും കുറവുണ്ടായാതായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.

രാജ്യത്തെ ആക്റ്റീവ് കേസുകളിൽ സ്ഥിരമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് താഴ്ന്നത് അണുബാധയുടെ വ്യാപനം കുറയുന്നത് സൂചിപ്പിക്കുന്നുവെന്നും ലവ് അഗർവാൾ പറഞ്ഞു.രാജ്യത്തുടനീളമുള്ള ഏകദേശം 297 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, 169 ഓളം ജില്ലകളിൽ 5 മുതൽ 10 ശതമാനം വരെയാണ് പോസിറ്റിവിറ്റി നിരക്കെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

16 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയതായും സർക്കാർ വ്യക്തമാക്കി.അതേസമയം, കർണാടകയിൽ 16,436 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ദില്ലി 2668 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈയിൽ 867 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News