രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഇരു സഭകളിൽ ഇന്നും തുടരും

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള നന്ദിപ്രമേയ ചർച്ച രാജ്യസഭയിലും ലോക്സഭയിലും ഇന്നും തുടരും.11 മണിക്കൂറാണ് നയപ്രഖ്യാപനതിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് അനുവദിച്ചിട്ടുള്ളത്. നന്ദി പ്രമേയ ചർച്ചക്ക് ശേഷം ബജറ്റിന്മേലുള്ള ചർച്ചകൾ ആരംഭിക്കും. 12 മണിക്കൂറാണ് ചർച്ചകൾക്കായി സമയം അനുവദിച്ചിട്ടുള്ളത്.

അതേസമയം, കേന്ദ്രസർക്കാറിനെ അതിരൂക്ഷമായി വിമർശിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശജനകമാണെന്നും രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ നിർദ്ദേശങ്ങളോ, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന ആവശ്യമായ നിർദ്ദേശങ്ങളോ ഇല്ലാത്ത ദിശാബോധമില്ലാത്ത മോദി സർക്കാരിനെ പ്രശംസിക്കുന്ന വെറും പ്രസംഗം മാത്രമായിരുന്നു നയപ്രഖ്യാപനം എന്നുമാണ് എ എം ആരിഫ് എംപി വിമർശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here