കാസർകോഡ് ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

കാസർകോഡ് ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയ ബഡ്സ് സ്കൂളുകളിലുൾപ്പെടെ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളാണ് ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഏറെയും പഠിക്കുന്നത്. 11 ബഡ്സ് സ്കൂളാണ് ജില്ലയിലുള്ളത്. ഇതിൽ 6 എണ്ണം മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. മാതൃകാ ശിശുപുനരധിവാസ കേന്ദ്രങ്ങളിലേതുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനക്കുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ കാര്യക്ഷമമായി നടത്തും. രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നതിന് പാരന്റൽ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് പറഞ്ഞു.

അതേസമയം, എം സി ആർ സി കളിൽ തീരുമാനമെടുത്ത് 18 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് തെറാപ്പി തുടരുന്നതിന് തടസ്സമില്ല. കുട്ടികളുടെ തൊഴിൽ പ്രവേശനം ആസൂത്രണം ചെയ്ത് തീരുമാനിക്കും. ജില്ലാ കലക്ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം അവലോകനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News